07:05pm 09 September 2026
NEWS
ഉയരം മാറി, ചരിത്രം പിറന്നു; ആതിരയ്ക്ക് റെക്കോർഡ് നേട്ടം
08/09/2026  03:01 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഉയരം മാറി, ചരിത്രം പിറന്നു; ആതിരയ്ക്ക് റെക്കോർഡ് നേട്ടം

 


തിരുവനന്തപുരം: വർഷങ്ങളായി നിലനിന്ന റെക്കോർഡിനെ മറികടന്ന് ആതിര സോമരാജ്. 47-ാമത് കേരള പൊലീസ് അത്‌ലറ്റിക് ആൻഡ് ഗെയിംസിലെ വനിതാ ഹൈജമ്പിൽ കേരള ആംഡ് പൊലീസ് (KAP-5) താരം ആതിര സോമരാജ് 1.70 മീറ്റർ ഉയരം കീഴടക്കി സ്വർണത്തിനൊപ്പം പുതിയ റെക്കോർഡും സ്വന്തമാക്കി.
2011ൽ KAP-1ന്റെ ടിന്റു എൻ. ഡി. സ്ഥാപിച്ച 1.66 മീറ്റർ റെക്കോർഡാണ് ആതിരയുടെ 1.70 മീറ്റർ ചാട്ടത്തോടെ പഴങ്കഥയായത്. 15 വർഷമായി നിലനിന്ന റെക്കോർഡ് 4 സെന്റിമീറ്റർ മെച്ചപ്പെടുത്തിയാണ് ആതിര പുതിയ ഉയരം കുറിച്ചത്.
മത്സരവേദിയിൽ നിർണായകമായ ഉയരങ്ങൾ ഓരോന്നായി മറികടന്ന ആതിര, 1.70 മീറ്ററിൽ എത്തിയപ്പോൾ റെക്കോർഡ് സ്വന്തം പേരിലാക്കുകയായിരുന്നു. സ്വർണനേട്ടത്തേക്കാൾ തിളക്കമേറിയത് വർഷങ്ങളായി നിലനിന്ന റെക്കോർഡ് തിരുത്തിയ പ്രകടനമായിരുന്നു.
KAWPBN (കേരള ആംഡ് വിമൻ പൊലീസ് ബറ്റാലിയൻ) താരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. ദേവിക ശങ്കരൻ 1.23 മീറ്റർ മറികടന്ന് വെള്ളിയും മുഹമ്മദ് സോണി കെ. 1.20 മീറ്ററിൽ വെങ്കലവും നേടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img